Connect with us

cpm kozhikde confrence

ലീഗ് ഇസ്ലാമിക മതമൗലികവാദത്തിന് പിന്തുണ നല്‍കുന്നു: കോടിയേരി

ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് എങ്ങനെ ബി ജെ പിക്ക് ബദലാകും?

Published

|

Last Updated

കോഴിക്കോട് മുസ്ലിംങ്ങളെ സി പി എമ്മില്‍ നിന്ന് അകറ്റാന്‍ ലീഗ് ശ്രമിക്കുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് പത്ത് വര്‍ഷം ഒരിക്കില്‍പോലും പ്രതിപക്ഷത്തിരുന്നിട്ടില്ല. ഇതാണ് ലീഗിന്റെ ഇപ്പോഴത്തെ വെപ്രാളത്തിന് കാരണം. ലീഗ് ഇസ്ലാമിക മതമൗലികവാദത്തിന് പിന്തുണ നല്‍കുകയാണെന്നും കോടിയേരി പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖ്ഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് കലാപത്തിനാണ് ലീഗ് ആഹ്വാനം ചെയ്തത്. കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരും സമസ്തയും എതിര്‍ത്തതോടെ ലീഗ് ഒറ്റപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോള്‍ ലീഗിനെ നയിക്കുന്നത്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള ശിപാര്‍ശ ചെയ്ത് ലീഗ് നേതാവ് ചെയര്‍മാനായ വഖ്ഫ് ബോര്‍ഡാണ്. ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും തീവ്രനിലാപാട് ആര്‍ എസ് എസിന് വളമാകുന്നു. സി പി എം ഒരു മതത്തിനും എതിരല്ല. വിശ്വാസികള്‍ക്കും സി പി എം അംഗത്വം നല്‍കും. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിം,  ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സി പി എം ആഭിമുഖ്യം ഇല്ലാാതാക്കാനികില്ലെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യ ഹിന്ദുക്കള്‍ ഭരണിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇത്തരം ഒരു നിലപാട് കോണ്‍ഗ്രസ് നേരത്തെ എടുത്തിരുന്നെങ്കില്‍ മന്‍മോഹന്‍ സിംഗിനും ഗുലാം നബി ആസാദിനുമെല്ലാം മന്ത്രിയാകാനും ഇ അഹമ്മദിന് കേന്ദ്രസഹമന്ത്രിയാകാനും കഴിയുമായിരുന്നില്ല. ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് എങ്ങനെ ബി ജെ പിക്ക് ബദലാകും. ബി ജെ പിയും കോണ്‍ഗ്രസും ബൂര്‍ഷ്വാ വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല.

ഹരിദ്വാറിലെ ഹിന്ദു പാര്‍ലിമെന്റ് ചേര്‍ന്ന് മുസ്ലിംങ്ങളെ ഉന്‍മൂലം ചെയ്യാനുള്ള ആഹ്വാനമുണ്ടായപ്പോള്‍ മതനിരപേക്ഷത അംഗീകരിച്ച ഭരണഘടനയുള്ള രാജ്യത്ത് ഇതിനെതിരെ കേസ് പോലും എടുക്കാന്‍ തയ്യാറായില്ല. സുപ്രീം കോടതി ഇടപെട്ടാണ് ഒടുവില്‍ പേരിനൊരു കേസെടുത്തത്. രാജ്യത്തെ മാദി പോലീസ് സ്‌റ്റേറ്റാക്കി മാറ്റി. ലൗ ജിഹാദിന്റെ പേര് പറഞ്ഞ് മതപരിവര്‍ത്തനം നിരോധിക്കാന്‍ നീക്കം നടക്കുന്നു. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍ എസ് എസ് അനുവദിക്കുന്നില്ല. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നു.

ഒരിക്കല്‍കൂടി ബി ജെ പി അധികാരത്തിലെത്തിയാല്‍ ഈ രാജ്യത്തിന്റെ സര്‍വ്വനാശമായിരിക്കും. ഇതിനാല്‍ ആടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറക്കാന്‍ വേണ്ട എല്ലാ നടപടികളും ഇടതുപക്ഷം സ്വീകരിക്കും.