Connect with us

National

24 മണിക്കൂറിനിടെ രാജ്യത്ത് 514 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

മരണനിരക്കോ ആശുപത്രി പ്രവേശനമോ ജെഎന്‍1 മൂലം വര്‍ധിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 514 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ രോഗികളുടെ എണ്ണം 3422 ആയി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. ജെഎന്‍1 ഉപവകഭേദം സ്ഥിരീകരിച്ചതിനു പിന്നാലെ ആയിരുന്നു കേസുകളുടെ എണ്ണം വര്‍ധിച്ചത്.

രാജ്യത്ത് ഡിസംബര്‍ അഞ്ചിന് 841 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അടുത്തായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒറ്റ ദിവസമായിരുന്നു അത്. ചികിത്സയിലുള്ള 92 ശതമാനം രോഗികളും വീട്ടില്‍ തന്നെയാണ്. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

അതേസമയം ജെഎന്‍1 വകഭേതത്തിന്റെ അതിവേഗ വ്യാപനം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്. മരണനിരക്കോ ആശുപത്രി പ്രവേശനമോ ജെഎന്‍1 മൂലം വര്‍ധിച്ചിട്ടില്ല.

Latest