Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: യു പിയില്‍ പോളിങ് 60.18 ശതമാനം, പഞ്ചാബില്‍ 70.2

Published

|

Last Updated

ലഖ്‌നോ/ചണ്ഡീഗഢ് | ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 60.18 ശതമാനം പോളിങ്. അതേസമയം, തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടക്കുന്ന പഞ്ചാബില്‍ 70.2 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 77 ശതമാനമായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ തവണ പോളിങ്.

യു പിയില്‍ 59 സീറ്റുകളിലേക്കായി 627 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാള്‍ അടക്കമുള്ള മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്. പോളിങ് ശതമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. മാര്‍ച്ച് പത്തിനാണ് ഇരു നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍.

 

 

Latest