Connect with us

National

കേന്ദ്ര സര്‍വകലാശാലകളില്‍ 5182 അധ്യാപക ഒഴിവുകള്‍; കേന്ദ്രസര്‍ക്കാര്‍

ഒഴിവുകള്‍ സമയബന്ധിതമായി നികത്താന്‍ കേന്ദ്ര സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ 5182 അധ്യാപക ഒഴിവുകളുണ്ടെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കാണിത്. നിയമനങ്ങള്‍ നടത്തുന്നത് നീണ്ട പ്രക്രിയയാണ്. ഒഴിവുകളുണ്ടാവുന്നത് അധ്യാപകര്‍ വിരമിക്കുന്നതും രാജിവെക്കുന്നതും കൊണ്ടാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാര്‍ പറഞ്ഞു. രാജ്യസഭയില്‍ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതാണ് കൂടുതല്‍ അധ്യാപകര്‍ ആവശ്യമായി വരാനുള്ള ഒരു കാരണം. ഒഴിവുകള്‍ സമയബന്ധിതമായി നികത്താന്‍ കേന്ദ്ര സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 7650 അധ്യാപകരെ കേന്ദ്ര സര്‍വകലാശാലകളില്‍ നിയമിച്ചെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍വകലാശാലകളിലെ ഒഴിവുകള്‍, നിയമന വിവരങ്ങള്‍, വിജ്ഞാപനങ്ങള്‍ എന്നിവ യുജിസിയുടെ CU-Chayan എന്ന പോര്‍ട്ടല്‍ വഴി പരസ്യപ്പെടുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സെന്‍ട്രല്‍ ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ 15139 ഫാക്കല്‍റ്റി ഒഴിവുകളടക്കം 25777 ഒഴിവുകള്‍ നികത്തിയെന്നും മന്ത്രി പറഞ്ഞു. 2024 ഒക്ടോബര്‍ 29 വരെയുള്ള കണക്കാണിത്. കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, എന്‍ഐടി, ഐഐഎം, ഐഐഎസ്സി ബാംഗ്ലൂര്‍, ഐഐഎസ്ഇആര്‍ എന്നിവിടങ്ങളില്ലെല്ലാമായി 25257 ഒഴിവുകള്‍ നികത്തി. ഇതില്‍ 15407 എണ്ണം അധ്യാപക തസ്തികയാണെന്നും മന്ത്രി പറഞ്ഞു.

 

 

Latest