Connect with us

National

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 കിലോ സ്വര്‍ണവും 10കോടി രൂപയും

മധ്യപ്രദേശിലെ റാത്തിബാദിലെ മെന്‍ഡോറിയിലാണ് ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയത്

Published

|

Last Updated

ഭോപ്പാല്‍ | ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 52 കിലോയോളം സ്വര്‍ണവും പണവും കണ്ടെടുത്തു. 42 കോടിയോളം വിലവരുന്ന സ്വര്‍ണവും 10 കോടി രൂപയും പിടിച്ചെടുത്തതായി ഭോപ്പാല്‍ പോലീസും ആദായനികുതി വകുപ്പും അറിയിച്ചു.

മധ്യപ്രദേശിലെ റാത്തിബാദിലെ മെന്‍ഡോറിയിലാണ് ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയത്. കാര്‍ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാട്ടില്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചു ചെന്നപ്പോഴാണ് കാറിനുള്ളില്‍ ഏഴ് ബാഗുകള്‍ കണ്ടെത്തിയത്. ബാഗുകള്‍ പരിശോധിച്ചപ്പോള്‍ 52 കിലോ സ്വര്‍ണവും പണക്കെട്ടുകളും കണ്ടെത്തിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെ്തു.

കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഗ്വാളിയോര്‍ സ്വദേശിയും ഇപ്പോള്‍ ഭോപ്പാലില്‍ താമസിക്കുന്നതുമായ ചേതന്‍ സിംഗ് എന്നയാളുടെ പേരിലാണ്. അതേ സമയം ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഭോപ്പാല്‍ സോണ്‍-1 ഡി സി പി പ്രിയങ്ക ശുക്ല പറഞ്ഞു.

 

 

Latest