National
ഹൈദരാബാദില്‍ വന്‍ കൊക്കെയിന്‍ വേട്ട; ടാന്‍സാനിയന്‍ പൗരന്‍ അറസ്റ്റില്‍
1.157 കിലോഗ്രാം കൊക്കെയിനാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 12 കോടി രൂപയോളം വിലമതിക്കും.

ഹൈദരാബാദ് | ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കൊക്കെയിന്‍ വേട്ട. 1.157 കിലോഗ്രാം കൊക്കെയിനാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 12 കോടി രൂപയോളം വിലമതിക്കും. സംഭവത്തില്‍ 44 വയസുള്ള ടാന്‍സാനിയന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കെയിന്‍ അടങ്ങിയ 79 ഗുളികകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ദുബൈ വഴിയാണ് ഇയാള്‍ ഹൈദരാബാദില്‍ എത്തിയത്.
---- facebook comment plugin here -----