Kerala
525 രൂപാ നാണയം നോളജ് സിറ്റിയിലെ എക്സ്പോയിലെത്തി
രാജസ്ഥാനിലെ രജപുത്ര രാജകുമാരി മീരാഭായിയുടെ 525 ആം ജന്മദിനത്തിന്റെ സ്മരണയ്ക്കായി കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് നാണയം പുറത്തിറക്കിയത്.

നോളജ് സിറ്റി | റിസർവ് ബേങ്ക് പുറത്തിറക്കിയ 525 രൂപയുടെയും നാണയം നോളജ് സിറ്റിയിലെ എക്സ്പോയിലെത്തി. നടക്കാവ് സ്വദേശി എം.കെ ലത്തീഫ് ആണ് 525 രൂപ നാണയം സ്വന്തമാക്കി എക്സ്പോയിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പുറത്തിറക്കിയ ഈ നാണയം, കറൻസി പുരാവസ്തുക്കൾ ശേഖരിക്കുന്ന ലത്തീഫ് തന്റെ ശേഖരത്തിലേക്ക് ആദ്യം തന്നെ എത്തിക്കുകയായിരുന്നു.
രാജസ്ഥാനിലെ രജപുത്ര രാജകുമാരി മീരാഭായിയുടെ 525 ആം ജന്മദിനത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയത്ആണ് പുതിയ നാണയം. 50 ഗ്രാം വെള്ളിയിൽ നിക്കലും സിങ്കും കോപ്പറും ചേർത്താണ് ഇത് നിർമ്മിച്ചത്. റിസർവ്വ് ബേങ്കിൽ നേരത്തേ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഈ നാണയം ലഭിക്കുകയുള്ളു.
ഇത് പോലെ മുമ്പ് 1000, 500, 200, 100, 75 രൂപ തുടങ്ങിയ നാണയങ്ങൾ റിസർവ്വ് ബേങ്ക് പുറത്തിറക്കിയിട്ടുണ്ട്. നോളേജ് സിറ്റിയിൽ നടക്കുന്ന എക്സ്പോയുടെ ഭാഗമായി നടത്തുന്ന പുരാവസ്തു നാണയ പ്രദർശനത്തിൽ നാളെ (ഞായറാഴ്ച ) മുതൽ 525 നാണയം പൊതു ജനങ്ങൾക്ക് കാണുവാൻ ആയി പ്രദർശിപ്പിക്കുന്നുണ്ട്.
ഞായറാഴ്ച അവസാനിക്കേണ്ട പ്രദർശനം ഏതാനും ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.