Connect with us

Poem

സ്നേഹവസന്തം

സ്നേഹമേ, നിന്നെ തൊട്ട കൈവിരൽത്തുന്പിൽ ഇതാ, ലോകമേ, സ്വയം പൂത്ത വസന്തമൊരുങ്ങുന്നു!

Published

|

Last Updated

സ്നേഹവസന്തം

സ്നേഹമേ, നിന്നെ
തൊട്ട കൈവിരൽത്തുന്പിൽ
ഇതാ,
ലോകമേ, സ്വയം പൂത്ത
വസന്തമൊരുങ്ങുന്നു!

പ്രഭാതലിപി

എത്ര കാലം
കരിമൂടിക്കിടന്നാലും
കനൽ തൊട്ടാ-
ലൊറ്റ ഞൊടിക്കുള്ളിൽ
നിന്നിൽ തീ പടരുന്നു…
എത്ര ഗാഢമിരുട്ടിൽ നീ
ചുരുണ്ടാലും ലിപി തൊട്ടാൽ
സുപ്രഭാതം വന്നു നിന്നിൽ
തുടി കൊട്ടുന്നു !

നാവ്

എതിർ നാവിൻ
ശിഖരങ്ങൾ
മുറിച്ചാലും
മുളയ്ക്കുമെ-
ന്നറിയുന്നോൻ
ചരിത്രത്തെ
നയിക്കും ശക്തി !

മഹാദീപം

വാക്കിന്റെ മായാരശ്മി-
യണയാതിരിക്കട്ടെ…
രാത്രിയെ വെല്ലാനില്ല,
മറ്റൊരു മഹാദീപം!

peekegopi@gmail.com

Latest