Connect with us

Kerala

53,000 രൂപ വൈദ്യുതി ബില്‍ കുടിശ്ശിക; അഗളി സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി

സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അടക്കം അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

പാലക്കാട്|അട്ടപാടി അഗളി സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്‍ കുടിശ്ശിക 53000 രൂപ ആയതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. ഇതോടെ മൂവായിരത്തോളം വിദ്യാര്‍ഥികളുടെ പഠനമാണ് ഇരുട്ടിലായത്.

ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അടക്കം അറിയിച്ചിട്ടുണ്ട്. മഴക്കാലമായതിനാല്‍ ക്ലാസുകളില്‍ വെളിച്ചം പോലുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്.

ജനുവരി മുതല്‍ തന്നെ വലിയ വൈദ്യുതി ബില്‍ കുടിശ്ശിക സ്‌കൂളിനുണ്ടായിരുന്നെന്നും പല തവണകളായി ചെറിയ തുകകളായി അടച്ച് ഫ്യൂസ് ഊരുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും സ്‌കൂള്‍ പ്രധാനധ്യാപിക പറഞ്ഞു.

 

 

 

Latest