Connect with us

monkey pox

തൃശൂരില്‍ യുവാവിന്റെ മരണം മങ്കി പോക്‌സെന്ന് സ്ഥിരീകരണം

ആലപ്പുഴ വൈറോളജി ലാബിന് പിന്നാലെ പൂനൈ വൈറോളജി ലാബും രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചാവക്കാട് സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചത് മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച യുവാവിന്റെ സ്രവസാമ്പിള്‍ ആലപ്പുഴ വൈറോളജി ലാബും പൂനൈ വൈറോളജി ലാബും പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മങ്കിപോക്സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമാണ് ഇത്.

കഴിഞ്ഞ 21-ാം തീയതിയാണ് യുവാവ് യു എ ഇ യില്‍ നിന്ന് കേരളത്തിലെത്തിയത്. കരിപ്പുര്‍ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേര്‍ പോയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ആരോഗ്യവിഭാഗം വിവരം അറിയാന്‍ വൈകിയിരുന്നു.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്രവസാമ്പിളുകള്‍ പരിശോധന്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.

 

Latest