Connect with us

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയും ആയ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ കള്ളപ്പണം ആണെന്ന് തെളിഞ്ഞതോടെ ഷാജിക്കെതിരെ പാര്‍ട്ടി നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. താന്‍ മൂലം ഒരു പാര്‍ട്ടി പ്രവര്‍ത്തകനും നാണം കെടുന്ന അവസ്ഥ വരികയില്ലെന്ന് ആവേശപ്രസംഗം നടത്തിയ ഷാജിക്ക് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തന്റെ വീട്ടിലെ രഹസ്യ അറിയില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം പാര്‍ട്ടി ഫണ്ട് ആണെന്ന് തെളിയിക്കാന്‍ ഷാജിക്ക് കഴിഞ്ഞില്ല. പണം പാര്‍ട്ടി ഫണ്ട് ആണെന്ന് തെളിയിക്കാന്‍ ഷാജി ഹാജരാക്കിയ രേഖകള്‍ കോടതി തള്ളുകയായിരുന്നു. ഇതോടെ ഷാജിയില്‍ നിന്ന് മുസ്ലിം ലീഗ് നേതൃത്വം വിശദീകരണം തേടുമോ എന്നാണ് ഇനി അറിയേണ്ടത്.

വീഡിയോ കാണാം

Latest