Connect with us

National

ഉദയ്പൂരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വീട്ടുകാര്‍ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് പ്രകാശിന്റെ സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു

Published

|

Last Updated

ഉദയ്പൂര്‍  | രാജസ്ഥാനിലെ ഉദയ്പൂരില്‍ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലാണ് സംഭവം.പ്രകാശ് ഗമേതി, ഭാര്യ ദുര്‍ഗ ഗമേതി, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത് ദ ദുര്‍ഗയേയും കുട്ടികളില്‍ ഒരാളെയും പരുക്കുകളോടെ തറയില്‍ കിടക്കുന്നതായും ബാക്കിയുള്ളവരെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

രണ്ട് സഹോദരന്മാരുടെ അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാര്‍ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് പ്രകാശിന്റെ സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉദയ്പൂര്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Latest