വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനു 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കവരത്തി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് ശിക്ഷ.
2009ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പരിക്കേല്‍പ്പിച്ചെന്ന കേസിലാണു ശിക്ഷ. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. മുപ്പത്തിരണ്ട് പേരാണ് കേസിലെ പ്രതികള്‍. എന്നാല്‍ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം പി മുഹമ്മദ് ഫൈസല്‍. തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
വീഡിയോ കാണാം
---- facebook comment plugin here -----