Connect with us

പത്തനംതിട്ട നഗര മദ്ധ്യത്തിൽ വൻ തീപിടുത്തം. നാല് കടകൾ കത്തിനശിച്ചു. ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്.
പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. മൂന്ന് ചിപ്സ് കടകളും ഒരു ചെരുപ്പ് കടയുമാണ് കത്തിനശിച്ചത്. ഇതിൽ മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

 

വീഡിയോ കാണാം

Latest