Connect with us

Kerala

പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണു; ഗൃഹനാഥന്‍ മരിച്ചു

പൂച്ചയെ രക്ഷിച്ച് കയറില്‍ കെട്ടി പുറത്തെത്തിച്ച ശേഷം കയറാന്‍ ശ്രമിക്കവേ കയര്‍ പൊട്ടി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയയാള്‍ക്ക് ദാരുണാന്ത്യം. പേരാവൂര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തു പൂച്ച കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു ഷാജി. പൂച്ചയെ രക്ഷിച്ച് കയറില്‍ കെട്ടി പുറത്തെത്തിച്ച ശേഷം കയറാന്‍ ശ്രമിക്കവേ കയര്‍ പൊട്ടി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വര്‍ഗീസിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest