National
ട്രെയിനിൽ ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണമെത്തും
ഭക്ഷണ ഓര്‍ഡര്‍ അയക്കേണ്ടത് 91 8750001323 എന്ന നമ്പറിലേക്ക്
ന്യൂഡല്‍ഹി | ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ റെയില്‍ വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷ (ഐ ആര്‍ സി ടി സി) നാണ് വാട്‌സാപ്പ് സന്ദേശം വഴി യാത്രക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഏതാനും റൂട്ടുകളില്‍ മാത്രമാണ് വാട്‌സാപ്പ് വഴി ഭക്ഷണ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. സേവനം പിന്നീട് മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.
+91 8750001323 എന്ന നമ്പറിലേക്കാണ് ഭക്ഷണ ഓര്‍ഡര്‍ അയക്കേണ്ടത്. www.catering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയും ഫുഡ് ഓണ്‍ ട്രാക്ക് ആപ്പ് വഴിയും നിലവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിന് പുറമെയാണ് വാട്‌സാപ്പ് വഴിയും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നത്.
---- facebook comment plugin here -----