Connect with us

Kerala

ആദിവാസി യുവാവിന്റെ മരണം: വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണക്ക് ഇരയായെന്ന് സ്ഥിരീകരിച്ച് പോലീസ്

ആദിവാസി ആണെന്നറിഞ്ഞ് ബോധപൂര്‍വം ജനമധ്യത്തില്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍.

Published

|

Last Updated

കോഴിക്കോട് | ആദിവാസി യുവാവ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം വിചാരണ ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തല്‍. ആദിവാസി ആണെന്നറിഞ്ഞ് ബോധപൂര്‍വം ജനമധ്യത്തില്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയതതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്താണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. കാണാതായ ദിവസം രാത്രിയില്‍ വിശ്വനാഥന്റെ ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും ചിലര്‍ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കൊല്ലപ്പെട്ടത് ആദിവാസി യുവാവ് ആയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയില്ലെന്നും കുടുംബം ആരോപിച്ചു.

 

 

Latest