Connect with us

uapa

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 55 യു എ പി എ കേസുകള്‍

'യു എ പി എ ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചവരുടെ കണക്കില്ല'

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 55 പേര്‍ക്കെതിരെ യു എ പി എ ചുമത്തിയതായി കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം പി കെ മുരളീധരന്റെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ്. ഇത്തരത്തില്‍ കേരളത്തില്‍ യു എ പി എ ചുമത്തപ്പെട്ടവരില്‍ അഞ്ചുപേര്‍ 30 വയസ്സിന് താഴെയുള്ളവരാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ പേരില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നില്ല. വിചാരണാ കാലയളവ്, സാക്ഷിമൊഴി തുടങ്ങി പ്രതി ശിക്ഷിക്കപ്പെടുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്നും മന്ത്രി മറുപടി നല്‍കി. യു എ പി എ ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചവരുടെ കണക്കില്ലെന്നും മന്ത്രി അറിയിച്ചു.

Latest