National
മുംബൈയില്‍ ഒഴിഞ്ഞ ട്രെയിനില്‍ 55കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റില്‍
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചത്.
മുംബൈ| മുംബൈയില്‍ ഒഴിഞ്ഞ ട്രെയിനില്‍ പീഡനം. ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒഴിഞ്ഞ ട്രെയിനില്‍ 55 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റിലായി. ഫെബ്രുവരി ഒന്നിന് രാത്രിയാണ് അതിക്രമമുണ്ടായത്. ഹരിദ്വാറില്‍ നിന്ന് ബാന്ദ്രയിലെത്തിയതായിരുന്നു സ്ത്രീ. ഇവരുടെ കൂടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. അയാള്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി പ്ലാറ്റ്‌ഫോമിന് പുറത്തേക്കിറങ്ങയപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്.
ബന്ധു പുറത്തേക്കുപോയ സമയം യുവതി പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങി. കുറച്ചു സമയത്തിനുശേഷം ഉണര്‍ന്നപ്പോള്‍ മുന്നിലുണ്ടായിരുന്ന ട്രെയിനിന്റെ കോച്ചിലേക്ക് കയറി വിശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് ട്രെയിനില്‍ ഉണ്ടായിരുന്ന പോര്‍ട്ടര്‍ പീഡിപ്പിച്ചത്. ബന്ധു തിരിച്ചെത്തിയപ്പോള്‍ സ്ത്രീ ആക്രമിക്കപ്പെടുകയായിരുന്നു. ബന്ധുവിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനിലെത്തി പരാതി നല്‍കി. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചത്.