kochi gas
കൊച്ചിയില്‍ വാതകച്ചോര്‍ച്ച
ചോര്‍ച്ച അപകടകരമല്ലെന്നാണ് നിഗമനം
കൊച്ചി | കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ ചോര്‍ച്ച. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടു.
ചോര്‍ച്ച അപകടകരമല്ലെന്നാണ് നിഗമനം. കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളില്‍ ഇന്നലെ വൈകീട്ട് മുതല്‍ രൂക്ഷഗന്ധം വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലേയും പ്രദേശത്തെ രൂക്ഷഗന്ധത്തിന് അറുതിയില്ലെന്നാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. ചോര്‍ച്ച മൂലം മറ്റ് അപകടങ്ങളുണ്ടാകാനുള്ള സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു.