Connect with us

Kerala

പ്ലസ്ടു വിദ്യാര്‍ഥി അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചു

കുളനട ഉള്ളന്നൂര്‍ പൈവഴി ഇരട്ടക്കുളങ്ങര പരേതനായ വര്‍ഗീസിന്റെ മകന്‍ ഗീവര്‍ഗീസ് പി വര്‍ഗീസാണ് (17) മരിച്ചത്.

Published

|

Last Updated

പന്തളം | സുഹൃത്തുക്കള്‍ക്കൊപ്പം അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുളനട ഉള്ളന്നൂര്‍ പൈവഴി ഇരട്ടക്കുളങ്ങര പരേതനായ വര്‍ഗീസിന്റെ മകന്‍ ഗീവര്‍ഗീസ് പി വര്‍ഗീസാണ് (17) മരിച്ചത്. തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.

നാല് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടങ്ങിയ സംഘമാണ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവരില്‍ ഗീവര്‍ഗീസ് ഒഴുക്കില്‍ പെടുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ ഓടി രക്ഷപെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ട ഗീവര്‍ഗീസിനെ സുഹൃത്തുക്കളിലൊരാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കയത്തില്‍ മുങ്ങി ത്താഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തിരച്ചില്‍ നടത്തി. വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട സ്‌കൂബാ സംഘം ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മാതാവ്: ഷൈല വര്‍ഗീസ്. സഹോദരങ്ങള്‍: ഡോ. ഡോണ (ദുബൈ), ഡോണവാന്‍ (ഷാര്‍ജ), ഗിദയോന്‍ (വിദ്യാര്‍ഥി, മാര്‍ത്തോമ കോളജ്, തിരുവല്ല).

 

Latest