Uae
അബൂദബിയില്‍ 56 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
നിയമനിര്‍മാണത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായി തൊഴില്‍ ചുമതല നിര്‍വഹിക്കുകയാണ് ഇവരുടെ ദൗത്യം.
അബൂദബി | അബൂദബിയിലെ മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള 56 ജുഡീഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ അലി മുഹമ്മദ് അല്‍ ബലൂശിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ജുഡീഷ്യല്‍ പോലീസ് പദവി ലഭിച്ച ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മുന്‍സിപ്പാലിറ്റി, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ക്കുമുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് നടന്നത്.
ബാധകമായ നിയമനിര്‍മാണത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായി തൊഴില്‍ ചുമതല നിര്‍വഹിക്കുകയാണ് ഇവരുടെ ദൗത്യം. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച തീരുമാനങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ ഏജന്‍സികളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ജുഡീഷ്യല്‍ പോലീസ് പദവി നല്‍കുന്നതെന്ന് കൗണ്‍സിലര്‍ അലി അല്‍ ബലൂശി പറഞ്ഞു.