Connect with us

kpcc list

56 അംഗ കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വനിതാ വൈസ് പ്രസിഡന്റുമാരില്ല

എന്‍ ശക്തന്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, വി ജെ പൗലോസ് വൈസ് പ്രസിഡന്റുമാര്‍; എ വി ഗോപിനാഥിനെ ഒഴിവാക്കി; പത്മജ എക്‌സിക്യൂട്ടീവില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ 56 അംഗ കെ പി സി സി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചു.  എന്‍ ശക്തന്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, വി ജെ പൗലോസ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. വനിതകളില്‍ നിന്ന് ആരെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല.

വിമത സ്വരം ഉയര്‍ത്തിയ എ വി ഗോപിനാഥിനെ ഒഴിവാക്കി. പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡി സുഗതനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഡ്വ. പ്രതാപ ചന്ദ്രനാണ് കെ പി സി സിയുടെ പുതിയ ട്രഷറര്‍. പട്ടികയില്‍ 23 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ വനിതകളാണ്. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെ എ തുളസി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ ഇടംപിടിച്ചത്.

ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ല. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Latest