Connect with us

Uae

അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് ഇനി 57 മിനുട്ട്; ട്രെയിനുകളുടെ യാത്രാസമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

നിലവില്‍ എടുത്തിരുന്ന രണ്ട് മണിക്കൂറാണ് 57 മിനുട്ടായി കുറയുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ യാഥാര്‍ഥ്യമാകുന്നതോടെയാണിത്.

Published

|

Last Updated

ദുബൈ | അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് എത്താന്‍ ഇനി വെറും 57 മിനുട്ട് മതി. നിലവില്‍ എടുത്തിരുന്ന രണ്ട് മണിക്കൂറാണ് 57 മിനുട്ടായി കുറയുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ യാഥാര്‍ഥ്യമാകുന്നതോടെയാണിത്. കനത്ത ട്രാഫിക്കില്‍ ആശങ്കപ്പെടുന്നവര്‍ക്കുള്ള മികച്ച യാത്രാപരിഹാരമാവും.

യു എ ഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയില്‍ ഇന്നലെയാണ് വെളിപ്പെടുത്തിയത്. അബൂദബിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള അല്‍ റുവൈസിലേക്കുള്ള യാത്രക്ക് 70 മിനുട്ട് മാത്രമേ എടുക്കൂ. അബൂദബിയില്‍ നിന്ന് കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രക്ക് 105 മിനുട്ട് മതിയാവും. മറ്റു സ്ഥലങ്ങളും സമയവും അധികൃതര്‍ ഉടന്‍ വെളിപ്പെടുത്തും.

റുവൈസ്, അല്‍ മിര്‍ഫ, ഷാര്‍ജ, അല്‍ ദൈദ്, അബൂദബി, ദുബൈ എന്നിവിടങ്ങളിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും സര്‍വീസ് ബന്ധിപ്പിക്കും. പാസഞ്ചര്‍ സ്റ്റേഷനുകളുടെ രണ്ട് സ്റ്റേഷനുകള്‍ അധികൃതര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറയിലെ സകംകാമിലും ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ് അവ.

വരുംമാസങ്ങളില്‍ പാസഞ്ചര്‍ സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കരുതുന്നത്.

 

 

---- facebook comment plugin here -----

Latest