National
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു; കാനഡയുമായുള്ള ബന്ധം കടന്നു പോകുന്നത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെ: എസ് ജയശങ്കര്‍
കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വീസ് നിര്‍ത്തിവെച്ചത് തുടരും
ന്യൂഡല്‍ഹി | ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ . നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചത് കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതിനാലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നത്.നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വീസ് നിര്‍ത്തിവെച്ചത് തുടരും. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ് സേവനം നിര്‍ത്തലാക്കിയത്.സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് എസ് ജയശങ്കറുടെ വാക്കുകള്‍