National
രാജ്യത്ത് 578 ഒമിക്രോണ്‍ ബാധിതര്‍; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യു
ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയി
ന്യൂഡല്‍ഹി | രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇതുവരെ 578 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ഡല്‍ഹിയിലാണ്. 142 പേര്‍ക്ക് ആണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്.
ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയും നിയന്ത്രണം കടുപ്പിക്കുന്നത്.
ഒമിക്രോണ്‍ രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.