Connect with us

First Gear

ഒറ്റ ചാർജിൽ 585 കിലോമീറ്റർ; ടാറ്റ കർവ്‌ പുറത്തിറക്കി

ഏഴു മോഡലുകളിൽ ലഭിക്കുന്ന കർവിൻ്റെ എക്സ്ഷോറൂം വില 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ്.

Published

|

Last Updated

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്‌ട്രിക്‌ കാറായ കർവ്‌ ഇവി പുറത്തിറക്കി. ഒറ്റ ചാർജിൽ 500 കിലോമീറ്ററിനുമുകളിൽ റേഞ്ച്‌ ലഭിക്കുന്നതാണ്‌ കർവ്‌. ആദ്യമായാണ്‌ ടാറ്റ അഞ്ഞൂറിൽ കൂടുതൽ ബാറ്ററി റേഞ്ചുള്ള കാർ പുറത്തിറക്കുന്നത്‌. ഏഴു മോഡലുകളിൽ ലഭിക്കുന്ന കർവിൻ്റെ എക്സ്ഷോറൂം വില 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും കർവ്‌ ഇവി വിപണിയിൽ എത്തുക.

മീഡിയം റേഞ്ചിൽ 45 കിലോവാട്ട് ബാറ്ററിയും ലോങ് റേഞ്ചിൽ 55 കിലോവാട്ട് ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 45 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 502 കിലോമീറ്റർ റേഞ്ചും 55 കിലോവാട്ട് ബാറ്ററി പായ്ക്ക് 585 കിലോമീറ്റർ റേഞ്ചും നൽകും.

167 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് ഇരുമോഡലുകളിലും ഉപയോഗിക്കുന്നത്. 8.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. 15 മിനിറ്റ് ചാർജിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം. 70 kW ചാർജർ ഉപയോഗിച്ചാൽ 10ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 40 മിനിറ്റ് മാത്രം മതി. ഇലക്ട്രിക് വാഹനത്തിനൊടൊപ്പെം പെട്രോൾ, ഡീസൽ മോഡലും ടാറ്റ പ്രദർശിപ്പിച്ചു.

പുതിയ ലുക്ക്‌

പഞ്ചിൽനിന്നും നെക്‌സോണിൽനിന്നും തീർത്തും വ്യത്യസ്‌മാണ്‌ കർവ്‌. എന്നാൽ ഇലക്‌ട്രിക്‌ മോഡലും സിഎൻജി, പെട്രോൾ മോഡലും തമ്മിൽ വലിയ വ്യത്യാസമില്ല. പഞ്ച് ഇവിയിലേതു പോലെ മുന്നിലാണ് ചാര്‍ജിങ് സംവിധാനം. ഐസിഇ മോഡലിലും ഇവിയിലും ട്രയാങ്കുലര്‍ ഹെഡ്‌ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബംപറിലും ഗ്രില്ലിലും മാറ്റങ്ങളുണ്ട്.

നീളം കൂടിയ റൂഫ്‌ലൈന്‍ ചെരിഞ്ഞിറങ്ങുന്ന കൂപെ ഡിസൈന്‍ വശങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാവും. സ്പോർട്ടി ലുക്കുള്ളഅലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. പിന്നിലേക്കു വന്നാല്‍ രണ്ടിലും റൂഫ് ടോപ് മൗണ്ടഡ് സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു. ടെയില്‍ ലൈറ്റ് യൂണിറ്റ് പിന്നില്‍ ടാറ്റയുടെ മുകളില്‍ രണ്ട് അറ്റങ്ങളിലേക്കും പരന്നു കിടക്കുന്നു. ഇൻ്റീരിയർ ഡിസൈൻ പുറത്തുവിട്ടിട്ടില്ല.

പെട്രോൾ, ഡീസൽ മോഡലുകൾ

രണ്ട് പെട്രോൾ, ഒരു ഡീസൽ എൻജിൻ മോഡലുകൾ കർവിനുണ്ട്. 1.2 ലീറ്റർ ഹൈപ്രോൺ പെട്രോൾ, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനുകളുണ്ട്. 1.2 ലീറ്റർ ഹൈബ്രോൺ എൻജിൻ 120 എച്ച്പി കരുത്തു നൽകുമ്പോൾ ടർബോ പെട്രോൾ എൻജിൻ 125 എച്ച്പി കരുത്തും 1.5 ലീറ്റർ ഡീസൽ എൻജിൻ 115 ബിഎച്ച്പി കരുത്തും നൽകും. പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട് മൂന്ന് എൻജിൻ മോഡലിലും.