എസ് രാജേന്ദ്രന്‍ സി പി എം വിട്ട് പോകില്ലെന്നാണ് കരുതുന്നത്: എം എം മണി
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പ്രകാശ് ജാവേദക്കറെ കാണാന്‍ പോയതെന്നാണ് അറിഞ്ഞത്
![](https://assets.sirajlive.com/2023/08/mm-mani-897x538.jpg)
ഇടുക്കി | മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ സി പി എം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി.
എസ് രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ജില്ലാ സെക്രട്ടറി ഉള്‍പ്പടെ യുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പ്രകാശ് ജാവേദക്കറെ കാണാന്‍ പോയതെന്നാണ് അറിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
ഡീന്‍ കുര്യാക്കോസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയില്‍ പറഞ്ഞു എന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----