Connect with us

National

കരസേന മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ മേധാവിയെ ഇപ്പോള്‍ നിയമിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 31ന് വിരമിക്കേണ്ടിയിരുന്ന ഇദ്ദേഹത്തിന്റെ കാലാവധി ജൂണ്‍ 30വരെയാണ് നീട്ടിയിരിക്കുന്നത്. 2022 ഏപ്രില്‍ 30നാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (സിഒഎഎസ്) ആയി മനോജ് പാണ്ഡെ അധികാരം ഏറ്റെടുത്തത്.1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ മേധാവിയെ ഇപ്പോള്‍ നിയമിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്. കരസേനാ മേധാവിമാര്‍ അധികാരമൊഴിയുന്നതിന് ഒരു മാസം മുന്‍പ് തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ്.

 

Latest