International
മധ്യ ജപ്പാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ടോക്കിയോ| ജപ്പാനിലെ സെന്‍ട്രല്‍ ഇഷിക്കാവ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഭൂചലനത്തെതുടര്‍ന്ന് ജപ്പാനില്‍ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നാഗാനോയ്ക്കും കനസാവയ്ക്കും ഇടയിലുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
---- facebook comment plugin here -----