Connect with us

monsoon

മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ

ഇതിനു പുറമേ കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി  മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ജലവിഭവ വകുപ്പിലെ 24 എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിക്കുന്നത്.