Connect with us

Kerala

കൊച്ചിയിൽ ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ പിടിയിൽ

ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എളമക്കരയിലെ ഫ്‌ളാറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായവര്‍.

Published

|

Last Updated

കൊച്ചി | കൊച്ചി എളമക്കരയിലെ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്നും കൊക്കയ്ന്‍, മെത്താംഫിറ്റമിന്‍ , കഞ്ചാവ് അടക്കമുളള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എളമക്കരയിലെ ഫ്‌ളാറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായവര്‍. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ 13 മുതല്‍ സംഘം എളമക്കരയിലെ ലോഡ്ജില്‍ താമസിച്ചുവരികയാണെന്നാണു വിവരം. ലഹരി ഇടപാടിന്റെ കണക്കുപുപുസ്തകവും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ പിടിയിലാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ആറുപേരും സമാനമായ കേസുകളില്‍ ഇതിനു മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

---- facebook comment plugin here -----

Latest