International
അഴിമതിക്കേസ് ചുമത്തി ആറുവര്‍ഷം; ആങ് സാന്‍ സൂകിക്ക് വീണ്ടും തടവ് വിധിച്ച് മ്യാന്‍മര്‍ സൈനിക കോടതി
രണ്ട് അഴിമതിക്കേസുകളിലായാണ് മൂന്നു വര്‍ഷം വീതം ശിക്ഷിച്ചത്.

യാങ്കോണ്‍: മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആങ് സാന്‍ സൂകിക്ക് ആറു വര്‍ഷം കൂടി തടവുശിക്ഷ. സൈനിക കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് അഴിമതിക്കേസുകളിലായാണ് മൂന്നു വര്‍ഷം വീതം ശിക്ഷിച്ചത്. ഇതോടെ നൊബേല്‍ സമ്മാന ജേതാവായ ആങ് സാന്‍ സൂകിയുടെ മൊത്തം തടവ് 26 വര്‍ഷമായി.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഭരണാധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടമാണ് സൂചിയെ വിവിധ കേസുകളില്‍ പ്രതിയാക്കി ജയിലിലടച്ചത്. അഞ്ച് അഴിമതിക്കേസുകളില്‍ കൂടി വിചാരണയെ നേരിടുകയാണ് സൂകി.
---- facebook comment plugin here -----