Uae
ഊദ് മേത്തയിലും അല്‍ അസാഈലിലും തെരുവ് വികസനത്തിന് 60 കോടി ദിര്‍ഹത്തിന്റെ കരാര്‍
2030-ഓടെ 420,000 ആളുകള്‍ വസിക്കുന്ന താമസകേന്ദ്രങ്ങള്‍ക്ക് പദ്ധതി സേവനം നല്‍കും.
ദുബൈ | ഊദ് മേത്തയിലും അല്‍ അസാഈലിലും തെരുവ് വികസനത്തിന് ആര്‍ ടി എ 60 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയതായി ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. നാല് പ്രധാന കവലകള്‍, 4,300 മീറ്റര്‍ പാലങ്ങള്‍, 14 കിലോമീറ്റര്‍ റോഡുകള്‍ എന്നിവയുടെ നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ അസാഈല്‍ സ്ട്രീറ്റും അല്‍ ഖൈല്‍ റോഡും ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും. ഊദ് മേത്ത സ്ട്രീറ്റിന്റെ ശേഷി 50 ശതമാനം വര്‍ധിപ്പിക്കും.2030-ഓടെ 420,000 ആളുകള്‍ വസിക്കുന്ന താമസകേന്ദ്രങ്ങള്‍ക്ക് പദ്ധതി സേവനം നല്‍കും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി. നഗര വളര്‍ച്ചക്കും ജനസംഖ്യാ വികാസത്തിനും അനുസൃതമായി ശൈഖ് റാശിദ് ഇടനാഴി വികസിപ്പിക്കുന്നത് തുടരും.
ഊദ് മേത്തയും അല്‍ അസഈല്‍ സ്ട്രീറ്റ്‌സ് വികസനം ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന് മതര്‍ അല്‍ തായര്‍ എടുത്തുപറഞ്ഞു.