National
60 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയേയും കാജലിനേയും ചോദ്യം ചെയ്യും
കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്

കൊച്ചി | കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത 60 കോടിയുടെ തട്ടിപ്പ് കേസിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്.
2022ല്‍ കമ്പനി ഉദ്ഘാടനത്തില്‍ തമന്ന ആയിരുന്നു മുഖ്യാതിഥി. മഹാബലിപുരത്തെ ആഡംബര ഹോട്ടലില്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ കാജല്‍ പങ്കെടുത്തു. പ്രതിഫലം വാങ്ങി പരിപാടികളില്‍ പങ്കെടുത്തതിന് അപ്പുറം, കമ്പനിയില്‍ ഇവര്‍ക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതില്‍ പരിശോധനകള്‍ നടക്കുമെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകര്‍ ആയ നിതീഷ് ജെയിന്‍ , അരവിന്ദ് കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.