KERALA BUDGET
600 കോടി സബ്‌സിഡി; റബ്ബര്‍ മേഖലയില്‍ പ്രതീക്ഷ
റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ കടുത്ത പ്രയാസത്തിലാണ്.
കോഴിക്കോട് | റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സബ്‌സിഡിക്കായി 600 കോടി നീക്കി വയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം റബ്ബര്‍ കൃഷി, അനുബന്ധ മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നു.
റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ കടുത്ത പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ വെട്ട് നിര്‍ത്തുന്നു. ലാറ്റക്‌സിന്റെ വില കുത്തനെ ഇടിഞ്ഞതോടെ ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിയ വന്‍കിട തോട്ടങ്ങള്‍ അതുപേക്ഷിച്ചു. വിലയിലെ വന്‍ ചാഞ്ചാട്ടം കൃഷിക്കാര്‍ക്ക് മടുപ്പുണ്ടാക്കി.വിലയില്ലാത്തതിനാല്‍ പല തോട്ടങ്ങളിലും പാലെടുപ്പ് നിര്‍ത്തി. വെട്ടുന്ന മരങ്ങളുടെ എണ്ണവും കുറച്ചു.ഇത് തൊഴിലാളികളെയും ബാധിച്ചു. തൊഴിലാളികള്‍ മറ്റ് തൊഴിലുകളിലേക്ക് മാറിയതു കര്‍ഷകരെ ബാധിച്ചു. എസ്റ്റേറ്റുകളില്‍ 20 ശതമാനം ബോണസ് കിട്ടിയിരുന്നതു കുറഞ്ഞു. പി.എഫ്., ഗ്രാറ്റുവിറ്റി കുടിശ്ശികകളും ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ പ്രോസസിങ് യൂണിറ്റുകളും തകര്‍ച്ചയുടെ വക്കിലാണ്.
ഈ പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ ബജറ്റ് പ്രഖ്യാപിച്ച സബ്‌സിഡി ഉപകരിക്കുമെന്നാണു പ്രതീക്ഷ