Connect with us

National

ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരി മരുന്ന് പിടികൂടി; 14 പാക്കിസ്ഥാനികള്‍ അറസ്റ്റില്‍

തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്‌ക്വാഡും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് ഇത്രയം വലിയ ലഹരി വേട്ട നടത്തിയത്.

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട. സംശയകരമായ സാഹചര്യത്തില്‍ കണ്ട പാകിസ്ഥാന്‍ ബോട്ടില്‍നിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു

ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു ചെയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്‌ക്വാഡും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് ഇത്രയം വലിയ ലഹരി വേട്ട നടത്തിയത്.

---- facebook comment plugin here -----

Latest