കര്‍ണാടകയില്‍ സ്വകാര്യമേഖല ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളിലും സി, ഡി വിഭാഗങ്ങളിലെ ജോലികളില്‍ കന്നഡക്കാര്‍ക്ക് 100 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാനേജ്മെന്റ് ജോലികളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതര ജോലികളില്‍ 75 ശതമാനവും സ്വദേശി സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചുവെങ്കിലും പിന്നീട് പിന്‍വലിച്ചു. ‘സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളില്‍ 100 ശതമാനം കന്നഡക്കാരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്ലിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കന്നഡക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. സ്വന്തം മണ്ണില്‍ സുഖകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് സാധ്യമാകണം. കന്നഡക്കാരുടെ ക്ഷേമത്തിനാണ് മുന്‍ഗണന’ – ഇതായിരുന്നു സിദ്ധരാമയ്യയുടെ എക്‌സ് പോസ്റ്റ്.
---- facebook comment plugin here -----