National
രാജ്യത്ത് 6,050 പേര്‍ക്കുകൂടി കൊവിഡ്
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്.
ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 6,050 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 5,335 പേര്‍ക്കായിരുന്നു കൊവിഡ് ബാധിച്ചിരുന്നത്. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,587 ആയി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്. 3.32 ശതമാനമാണ് കൊവിഡ് സ്ഥിരീകരണ നിരക്ക്. കൊവിഡ് ബാധിച്ച് 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5,30,943 ആയി.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരും വിദഗ്ധരും പങ്കെടുക്കും.