Uae
പൊതുഗതാഗത സംവിധാനങ്ങളിൽ കള്ളയാത്രകൾ പിടികൂടാൻ 606,000 പരിശോധനകൾ നടത്തി
ആഭ്യന്തര, ഇന്റർസിറ്റി റൂട്ടുകളിൽ പൊതു ബസുകളിലെ ടിക്കറ്റില്ലാ യാത്ര പരിശോധിച്ചവയിൽ ഉൾപെടും.
ദുബൈ|പൊതുഗതാഗത സംവിധാനങ്ങളിൽ കള്ളയാത്രകൾ പിടികൂടാൻ ആർ ടി എ 2024-ൽ 606,000 പരിശോധനകൾ നടത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സഈദ് അൽ ബലൂശി അറിയിച്ചു. മൊത്തം 25 പരിശോധനാ കാമ്പെയ്നുകൾ ആർ ടി എ നടത്തി. ആഭ്യന്തര, ഇന്റർസിറ്റി റൂട്ടുകളിൽ പൊതു ബസുകളിലെ ടിക്കറ്റില്ലാ യാത്ര പരിശോധിച്ചവയിൽ ഉൾപെടും.
ജല ഗതാഗത സേവനങ്ങൾ ഉൾപ്പടെ വിവിധ യാത്രാ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്യാമ്പയിനുകൾ. സ്‌കൂൾ ഗതാഗതം, ചാർട്ടേഡ് ബസുകൾ, എയർ കണ്ടീഷൻ ചെയ്ത ഷെൽട്ടറുകൾ, അന്താരാഷ്ട്ര ഗതാഗത സേവനങ്ങൾ എന്നിവിടങ്ങളിലെ പരിശോധന മറ്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പൊതുഗതാഗത പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും സുഗമവും സുസ്ഥിരവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിനുമുള്ള ആർ ടി എയുടെ പ്രതിബദ്ധത ഈ ക്യാമ്പയിനുകൾ എടുത്തുകാണിക്കുന്നു.
ദുബൈ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ചില പരിശോധനകൾ നടത്തി. ആവർത്തിച്ചുള്ള പ്രശ്നങ്ങളായി മാറിയിരിക്കുന്ന അനുചിതമായ രീതികൾ നിയന്ത്രിക്കുന്നതിനും പൊതുഗതാഗതത്തിലെ അനധികൃത പെരുമാറ്റങ്ങൾ പരിഹരിക്കുന്നതിനുമാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്. ആർ ടി എയുടെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിലെ ഫീൽഡ് ടീമുകൾ ദുബൈയിൽ വർഷം മുഴുവനും ക്യാമ്പയിനുകൾ നടത്തുന്നു.
---- facebook comment plugin here -----