Connect with us

Kerala

വ്യാപാരിയില്‍ നിന്ന് 61.40 ലക്ഷം തട്ടിയ സംഭവം; പിടിയിലായവരുടെ കസ്റ്റഡിയപേക്ഷ ഇന്നു പരിഗണിക്കും

മുഖ്യ പ്രതികളെ തേടി പോലീസ് കേരളത്തിനു പുറത്തേക്ക്

Published

|

Last Updated

ചേര്‍ത്തല | മുംബൈ അന്ധേരിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61.40 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതികളെ തേടി പോലീസ് സംസ്ഥാനത്തിനു പുറത്തേക്ക്.  മുഖ്യ സൂത്രധാരരെ പറ്റി പോലീസിനു സൂചന ലഭിച്ചിട്ടുള്ളതായാണ് വിവരം.  സംഭവവുമായി ബന്ധപെട്ട് പിടിയിലായ മലയാളികളില്‍ നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുഖ്യസൂത്രധാരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണം സംഘം കണക്കു കൂട്ടുന്നത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന്‍ നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന്‍ (21),എറണാകുളം ഐക്കരനാട് സ്വദേശി എബിന്‍ പി.ജോസ് (28) എന്നിവരെയാണ് പോലീസ്  പിടികൂടിയത്. നാലുപേരും റിമാന്‍ഡിലാണ്. ഇവരില്‍ ആദില്‍മിഥിലാജ്, എബിന്‍ പി ജോസ് എന്നിവരെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ചേര്‍ത്തല പോലീസ് അപേഷ നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച കോടതി പോലീസിന്റെ കസ്റ്റഡിയപേഷ പരിഗണിക്കും. കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബേങ്കുകളില്‍ നിന്നും പിടിയിലായവര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കു തട്ടിപ്പുസംഘവുമായി നേരിട്ടിടപാടുകള്‍ ഉണ്ടെന്നതിനാല്‍ വിശദമായചോദ്യം ചെയ്യലും തെളിവെടുപ്പുകളും ആവശ്യമാണെന്നാണ് പോലീസ് നിലപാട്. ലക്ഷങ്ങളാണ് ഇവര്‍ക്ക് മറ്റുസംസ്ഥാനങ്ങളിലെ ബേങ്കുകളില്‍ നിന്നും വന്നിരിക്കുന്നത്.മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും തട്ടിപ്പില്‍ ബന്ധമുളളതായ സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്.

Latest