Connect with us

Kerala

വയനാട് ഉപതിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; മത്സര രംഗത്ത് 16 പേര്‍

ഒക്ടോബര്‍ 30 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി

Published

|

Last Updated

കല്‍പറ്റ |  വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍വ മത്സര രംഗത്തുള്ളത് 16 സ്ഥാനാര്‍ഥികള്‍.വരണാധികാരിയും ജില്ലാ കലക്ടറുമായ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്

പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ നൂര്‍മുഹമ്മദ്, ഡോ. കെ പത്മരാജന്‍, ആര്‍ രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്.

വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ യഥാര്‍ത്ഥ സ്ഥാനാര്‍ഥികളുടെ പത്രിക സൂഷ്മ പരിശോധനയില്‍ സ്വീകരിച്ചതോടെ ഡമ്മിയായി നല്‍കിയ പത്രികകള്‍ അസാധുവാവുകയായിരുന്നു. . ഒക്ടോബര്‍ 30 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക നിലവില്‍ വരും.

 

---- facebook comment plugin here -----

Latest