Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണം: എം വി ജയരാജന്‍

കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി അറിയേണ്ടതുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമ ധര്‍മ്മമാണെന്ന് ജയരാജന്‍ ചോദിച്ചു.

ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നും ജയരാജന്‍ പറഞ്ഞു.

Latest