Kerala
നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ് മാനവ സഞ്ചാരം; പത്തനംതിട്ടയിലും ഉജ്ജ്വല സ്വീകരണം
സീറോ മലങ്കര കത്തോലിക് രൂപതാ ബിഷപ്പ് ആബൂന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രോപ്പോലീത്തയുമായും ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി. ശേഷം നടന്ന ടേബിള്‍ ടോക്കില്‍ ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ യുവ നേതൃത്വം പങ്കെടുത്തു.
പത്തനാപുരം ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാനവ സഞ്ചാരം സൗഹൃദ നടത്തത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നപ്പോള്‍.
പത്തനംതിട്ട | നാടിന്റെ ആത്മാവറിഞ്ഞ മാനവ സഞ്ചാരത്തിന് പത്തനംതിട്ടയിലും ഉജ്ജ്വല സ്വീകരണം. മാനവികതയുടെ ഉള്ളും പുറവും ചര്‍ച്ച ചെയ്യുന്ന സവിശേഷ യാത്രയെ ഈ നാടും മനസ്സ് തുറന്ന് വരവേറ്റു.
കോന്നി ടൗണ്‍ ജുമുഅ മസ്ജിദില്‍ നിന്ന് യാത്രാ നായകന്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത നടത്തത്തില്‍ പ്രാസ്ഥാനിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. സീറോ മലങ്കര കത്തോലിക് രൂപതാ ബിഷപ്പ് ആബൂന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രോപ്പോലീത്തയുമായും ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി. ശേഷം നടന്ന ടേബിള്‍ ടോക്കില്‍ ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ യുവ നേതൃത്വം പങ്കെടുത്തു. അടൂരിലെ ഗാന്ധിഭവന്‍ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രത്തിലും നേതാക്കള്‍ സന്ദര്‍ശനം നടത്തി.
വൈകിട്ട് പത്തനാപുരം ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച സൗഹൃദ നടത്തത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. ശേഷം ടൗണ്‍ഹാളില്‍ നടന്ന മാനവ സംഗമം ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അലങ്കാര്‍ അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
കെ യു ജിനീഷ് കുമാര്‍ എം എല്‍ എ, മലങ്കര കാത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍മാര്‍ ഐറേനിയോസ്, ശബരിമല നിലയ്ക്കല്‍ മുന്‍ മേല്‍ശാന്തി താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി, റവ. ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, നഗരസഭാ കൗണ്‍സിലര്‍ ജെ ജാസിംകുട്ടി, കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഡോ. പുനലൂര്‍ സോമരാജന്‍, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി പ്രസംഗിച്ചു.
സയ്യിദ് ബാഫഖറുദ്ദീന്‍ ബുഖാരി, ഡോ. അലി അല്‍ ഫൈസി, മുഹമ്മദ് സ്വാബിര്‍ മഖ്ദൂമി, സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് അന്‍സ്വാര്‍ ജൗഹരി സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ സ്വാഗതവും സുധീര്‍ വഴിമുക്ക് നന്ദിയും പറഞ്ഞു.
‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നാളെ (നവം: 29, വെള്ളി) 14-ാം ദിനത്തില്‍ ആലപ്പുഴയില്‍ പ്രവേശിക്കും.