Connect with us

Ongoing News

ഖജനാവ് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയത് കൊണ്ടല്ല കെ റെയിൽ പദ്ധതിക്ക് പണം മുടക്കാമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി

കേന്ദ്ര പദ്ധതികൾ ഔദാര്യമല്ല, അവകാശമാണ്.

Published

|

Last Updated

തിരുവനന്തപുരം | കെ റെയിൽ ബാധ്യത സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറാണെന്നും ഖജനാവ് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയത് കൊണ്ടല്ല കേന്ദ്ര പദ്ധതിക്ക് പണം വഹിക്കാമെന്ന് കേരളം പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികൾ ലഭിക്കാൻ തടസ്സമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വൻവികസന പദ്ധതികളെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ രാജ്ഭവന് മുന്നിൽ എൽ ഡി എഫ്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പദ്ധതികൾ ഔദാര്യമല്ല, അവകാശമാണ്. കെ റെയിൽ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള പദ്ധതിയാണ്. കെ റെയിൽ കടന്ന് പോകുന്ന ഒരു മേഖലയും പരിസ്ഥിതി ലോല മേഖലയല്ല. കെ റെയിൽ ആദ്യം നടക്കില്ലെന്ന് പറഞ്ഞു, എന്നാൽ പദ്ധതി നടക്കുമെന്ന് കണ്ടതോടെ അത് എതിർപ്പായി മാറി. ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വികസനം നടക്കുക. കേന്ദ്രത്തിന് എതിരെ മുൻപ് സഹകരിച്ച് നിന്നവർ ഇപ്പോൾ ചില തൊടുന്യായങ്ങളുമായി രംഗത്ത് വരികയാണ്.  കേരളത്തിൻ്റെ വികസനം തടസപ്പെടുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിപാതയിൽ 50 ശതമാനം വിഹിതം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് പറഞ്ഞിട്ടും ഇപ്പോൾ കേന്ദ്രം അതിലും ശങ്കിച്ചു നിൽക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തെ ഞെക്കി കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൽ ഡി എഫിന്റെ പ്രതിഷേധ ധർണ അരങ്ങേറി.

Latest