Connect with us

Ongoing News

കുവൈത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 620 ആത്മഹത്യ; പകുതിയിലധികവും ഇന്ത്യക്കാര്‍

ആത്മഹത്യ ചെയ്തവരില്‍ 342 പേര്‍, അതായത് 55 ശതമാനം പേരും ഇന്ത്യക്കാരാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഈ വിവരമുള്ളത്. 2015 ന്റെ തുടക്കം മുതല്‍ 2021 നവംബര്‍ 18 വരെയുള്ള കണക്കാണിത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ സ്വദേശികളും വിദേശികളുമായി 620 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 342 പേര്‍, അതായത് 55 ശതമാനം പേരും ഇന്ത്യക്കാരാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഈ വിവരമുള്ളത്. 2015 ന്റെ തുടക്കം മുതല്‍ 2021 നവംബര്‍ 18 വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 132 കൊലപാതകങ്ങളും നടന്നതായി പാര്‍ലിമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖാബിയുടെ ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കി. 54 സ്വദേശികളാണ് ഇക്കാലയളവില്‍ സ്വയം ജീവനൊടുക്കിയത്. ഈ കാലയളവില്‍ ആത്മഹത്യ ചെയ്ത ഇതര രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്- ബംഗ്ലാദേശ്: 53, നേപ്പാള്‍: 45, ശ്രീലങ്ക: 25, ഫിലിപ്പൈന്‍സ്: 24, ഈജിപ്ത്: 19, പൗരത്വ രഹിതര്‍: 11, എത്യോപ്യ: 7. മറ്റ് രാജ്യക്കാരും, പൗരത്വം തിരിച്ചറിയപ്പെടാത്തവരും: 40.

 

---- facebook comment plugin here -----

Latest