Kerala
15 കാരിയോട് ലൈംഗികാതിക്രമം; 63 കാരന്‍ അറസ്റ്റില്‍
സംഭവം കല്യാണസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ

പത്തനംതിട്ട | ബന്ധുവീട്ടില്‍ കല്യാണസത്കാരത്തില്‍ പങ്കെടുത്ത് തിരികെയുള്ള യാത്രക്കിടെ 15 കാരിയെ കൂടെ പോയയാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തില്‍ ഏനാത്ത് വയലാ ചാമക്കാല വീട്ടില്‍ തമ്പി (63)യെ അറസ്റ്റ് ചെയ്തു.
വയലായില്‍ കല്യാണ ചടങ്ങിന് പോയി തിരികെ വരുമ്പോള്‍ കുട്ടിയെയും അമ്മയുടെ സഹോദരിയെയും വീട്ടിലേക്ക് കൊണ്ടാക്കാന്‍ വന്നതായിരുന്നു പ്രതി. ഒപ്പം നടക്കുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി കൂടെയുണ്ടായിരുന്ന വല്യമ്മയുടെ കൈയില്‍ പിടിച്ചാണ് പിന്നീട് നടന്നത്. ഇയാള്‍ ഉപദ്രവിക്കുമെന്ന് പേടിച്ചു ബഹളം വെച്ചില്ല. പിന്നീട് സംഭവം സഹോദരിയെ വിളിച്ച് അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.