International
കാണാതായ മലേഷ്യൻ വിമാനത്തിൻ്റെ തിരച്ചിൽ പുനരാരംഭിക്കും
2014 മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതായത്.

ക്വലാലംപൂര്‍ | പത്ത് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. പ്രതികൂല കാലാവസ്ഥയാണ് കാരണം. ഈ വര്‍ഷം അവസാനം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു.
2014 മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതായത്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമാവുകയായിരുന്നു. ക്വലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന് 40 മിനുട്ടിനു ശേഷമാണ് എംഎച്ച് 370മായുള്ള ബന്ധം നഷ്ടമായത്.
2018ല്‍ നിര്‍ത്തിവച്ചിരുന്ന തിരച്ചിലാണ് പുനരാരംഭിച്ചിരുന്നത്. ടെക്‌സാസ് ആസ്ഥാനമായുള്ള മറൈന്‍ റോബോട്ടിക്‌സ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിക്കാണ് തിരച്ചിലിന് മലേഷ്യന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം കമ്പനിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 600 കോടി രൂപ) നല്‍കും. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.