Connect with us

Kerala

സ്പീക്കറുടെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി

അടുത്ത മാസം നിര്‍മാണം തുടങ്ങുമെന്ന് ക്ഷേത്ര വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സ്പീക്കര്‍ അറിയിച്ചു

Published

|

Last Updated

കണ്ണൂര്‍ | സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രക്കുള നവീകരണ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്. സ്പീക്കള്‍ ഉള്‍പ്പെട്ട മിത്ത് വിവാദത്തിന് പിറകെയാണ് ഗണിപതി ക്ഷേത്രത്തിന് തുക അനുവദിച്ച് ഭരണാനുമതിയായിരിക്കുന്നത്.അടുത്ത മാസം നിര്‍മാണം തുടങ്ങുമെന്ന് ക്ഷേത്ര വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സ്പീക്കര്‍ അറിയിച്ചു.

സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും.

 

Latest