Connect with us

First Gear

പുതിയ ഹ്യുണ്ടായ് എക്സ്റ്റര്‍; ഒമ്പത് നിറങ്ങള്‍ ഏഴ് വേരിയന്റുകള്‍

ലോഞ്ചിന് മുന്നോടിയായി ഹ്യുണ്ടായ് എക്സ്റ്റര്‍ 11,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ഹ്യുണ്ടായ് എക്സ്റ്റര്‍ പെട്രോള്‍, സിഎന്‍ജി ഇന്ധന ഓപ്ഷനുകളുമായി എത്തുന്നു. വരും മാസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ലോഞ്ചിന് മുന്നോടിയായി ഹ്യുണ്ടായ് എക്സ്റ്റര്‍ 11,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. ടാറ്റ പഞ്ചാണ് ഹ്യുണ്ടായ് എക്സ്റ്ററിന്റെ എതിരാളി. പഞ്ചിനെ വെല്ലുന്ന ബി-എസ്യുവിയുടെ ബാഹ്യ രൂപകല്‍പ്പനയും കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഹ്യുണ്ടായ് എക്സ്റ്റര്‍ വകഭേദങ്ങള്‍

എക്സ്റ്ററിന്റെ പെട്രോള്‍ പതിപ്പ് ഇഎക്സ്, ഇഎക്സ്(ഒ), എസ്, എസ്(ഒ),എസ്എക്‌സ്, എസ്എക്‌സ്(ഒ),എസ്എക്‌സ്(ഒ) കണക്റ്റ് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ ലഭ്യമാകും. സിഎന്‍ജി പതിപ്പ് എസ്, എസ്എക്‌സ് വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്തും.

2023 എക്സ്റ്റര്‍ നിറങ്ങള്‍

ഒമ്പത് നിറങ്ങളിലാണ്് എക്സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍, അറ്റ്‌ലസ് വൈറ്റ്, കോസ്മിക് ബ്ലൂ, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ടൈറ്റന്‍ ഗ്രേ എന്നിവയാണ് മോണോ ടോണ്‍ ഓപ്ഷനുകള്‍. ഡ്യുവല്‍-ടോണ്‍ നിറങ്ങളും ലഭ്യമാണ്. അബിസ് ബ്ലാക്ക്, കോസ്മിക് ബ്ലൂ വിത്ത് അബിസ് ബ്ലാക്ക്, റേഞ്ചര്‍ കാക്കി വിത്ത് എബിസ് ബ്ലാക്ക്, റേഞ്ചര്‍ കാക്കി വിത്ത് എബിസ് ബ്ലാക്ക് എന്നിവയാണ് അവ.

 

 

 

Latest